അന്തർദേശീയ നഴ്സ്സസ് ദിനം ആഘോഷിച്ചു
മാഹി : മാഹി മെഡിക്കൽ & ഡയഗ്നോസ്റ്റിക് സെന്റർ അന്തർദേശീയ നഴ്സസ് ദിനം ആഘോഷിച്ചു.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നഴ്‌സുമാരുടെ സമർപ്പണവും കാരുണ്യവും അംഗീകരിച്ചുകൊണ്ട് മാഹി മെഡിക്കൽ & ഡയഗ്നോസ്റ്റിക് സെന്റർ മെയ് 12 ന് 2025 ലെ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായി പരിഗണിക്കുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുന്നത്.
മാഹി എം എം സി യിൽ വെച്ച് നടന്ന ചടങ്ങിൽ എം എം സി ചെയർമാൻ മൻസൂർ പള്ളൂർ ആഘോഷം ഉദ്ഘാടനം ചെയ്തു. എം എം സി നഴ്‌സുമാരായ ശ്രുതി വിപിൻ, ശർമ്മിന, വർഷ, ശ്രീനിഷ തുടങ്ങിയവരെ ആദരിച്ചു. എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ, അസ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ, ഗൈനക്കോളജി വിഭാഗം ഡോ : അതുൽ ചന്ദ്രൻ, ശിശുരോഗ വിഭാഗം ഡോ : സായൂജ് സോമനാഥ്, ഫാമിലി മെഡിസിൻ വിഭാഗം ഡോ : ഹരിത, എം എം സി സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Post a Comment