o വാഹനാപകടത്തിൽ മരിച്ച റോജ പ്രഭാകരന് അന്ത്യാഞ്ജലി
Latest News


 

വാഹനാപകടത്തിൽ മരിച്ച റോജ പ്രഭാകരന് അന്ത്യാഞ്ജലി

 വാഹനാപകടത്തിൽ മരിച്ച
റോജ പ്രഭാകരന് അന്ത്യാഞ്ജലി



ന്യൂമാഹി: വിവാഹ വിരുന്ന് സത്കാരത്തിന് പോകുന്നതിനിടെ വടകര മൂരാട് വെച്ച് വാഹനാപകടത്തിൽ മരിച്ച നാല് പേരിൽ ഒരാളായ ന്യൂമാഹി പെരുമുണ്ടേരിയിലെ റോജാ പ്രഭാകരന് നാടിൻ്റെ അന്ത്യാഞ്ജലി. കോൺഗ്രസ് ന്യൂമാഹി മണ്ഡലം സെക്രട്ടറിയായിരുന്ന റോജാ പ്രഭാകരൻ്റെ നിര്യാണത്തിൽ ജനപ്രതിനിധികളും നേതാക്കളും സഹപ്രവർത്തകരും നാട്ടുകാരുമായി നൂറുകണക്കിനാളുകൾ പെരുമുണ്ടേരിയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

മാഹി ചാലക്കര പോളിടെക്നിക് കോളേജ് ജീവനക്കാരിയായിരുന്ന റോജക്ക് സഹപ്രവർത്തകരും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

സ്പീക്കർ എ.എൻ.ഷംസീർ,

എം.എൽ.എ.മാരാമായ രമേശ് പറമ്പത്ത്, കെ.കെ.രമ, മുൻ ഡിജിപി അഡ്വ.ടി. ആസഫലി, പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു, ആർ.എം.പി.നേതാവ് കെ.വേണു, കോൺഗ്രസ് നേതാക്കളായ വി.എ. നാരായണൻ, സജീവ് മാറോളി, മമ്പറം ദിവാകരൻ, കെ.പി.സാജു, കണ്ടോത്ത് ഗോപി, എം.പി.അരവിന്ദാക്ഷൻ, വി.രാധാകൃഷ്ണൻ, കെ.മോഹനൻ, കെ. ഹരീന്ദ്രൻ, പി.പി.വിനോദൻ, സന്തോഷ് കണ്ണങ്കണ്ടി, അഡ്വ.സി.ജി അരുൺ, വി.സി.പ്രസാദ്, വി.കെ. അനീഷ് ബാബു തുടങ്ങി ഒട്ടേറെ നേതാക്കളും നൂറ് കണക്കിനാളുകളും അന്ത്യാഞ്ജലി അർപ്പിച്ചു.

Post a Comment

Previous Post Next Post