*എം.എം. ഹയർ സെക്കന്ററി സ്കൂളിന് ആദരവ് - സംഘാടക സമിതി രൂപീകരിച്ചു*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളായ എം.എം. ഹയർ സെക്കന്ററി സ്കൂൾ ഇത്തവണത്തെ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുതവണ തലശ്ശേരി സൗത്ത് ഉപജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ച സ്കൂൾ ഇത്തവണ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറിയിരിക്കുകയാണ്. എസ്എസ്എൽസി പരീക്ഷയിലും തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിർത്താൻ സ്കൂളിന് സാധിച്ചു. നാടിന്റെ അഭിമാനമായ എം.എം. ഹയർ സെക്കന്ററി സ്കൂളിന് ആദരവ് നൽകുന്നതിന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരിക്കുകയാണ്. പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് നടന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, സെക്രട്ടറി കെ.എ. ലസിത എന്നിവർ സംബന്ധിച്ചു. എം.കെ. സെയ്ത്തു ചെയർപേഴ്സണും കെ.എ. ലസിത കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.
Post a Comment