o ലൈസൻസ് പുതുക്കിയില്ല* *സ്ഥാപനങ്ങൾ നഗരസഭ സീൽ ചെയ്ത് മുദ്ര വെച്ചു.*
Latest News


 

ലൈസൻസ് പുതുക്കിയില്ല* *സ്ഥാപനങ്ങൾ നഗരസഭ സീൽ ചെയ്ത് മുദ്ര വെച്ചു.*

 *ലൈസൻസ് പുതുക്കിയില്ല* *സ്ഥാപനങ്ങൾ  നഗരസഭ സീൽ ചെയ്ത് മുദ്ര വെച്ചു.* 



മയ്യഴി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഗ്രാമത്തിയിലെ ആതിര ഡ്രൈവിംഗ് സ്കൂൾ, മൂലക്കടവിലെ ബ്ലാക്ക് ഹട്ട് ഓപ്പൺ കഫേ എന്നീ വ്യാപാരസ്ഥാപനങ്ങൾ വ്യാപാര ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുകയും നിരന്തരമായ അറിയിപ്പുകൾ നൽകിയിട്ടും ലൈസൻസ് എടുക്കുവാൻ തയ്യാറാവാത്തതിനാൽ ഈ സ്ഥാപനങ്ങൾ മയ്യഴി നഗരസഭ സീൽ ചെയ്ത് മുദ്ര വെച്ചു.


ആവശ്യമായ കുടിശ്ശിക അടച്ച് മയ്യഴി നഗരസഭയിൽ നിന്നും വ്യാപാര ലൈസൻസ് എടുക്കുന്നത് വരെ ഈ സ്ഥാപനങ്ങൾ അടച്ചിടുവാൻ തീരുമാനിച്ചു.


വരും ദിനങ്ങളിൽ മറ്റ് അനധികൃത കച്ചവടക്കാർ-ക്കെതിരെയും കുടിശ്ശിക വരുത്തിയവർക്കെതിരെയും സമാനമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post