ജനകീയമുന്നണി അഴിയൂർ മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു
ജനകീയമുന്നണി അഴിയൂർ മണ്ഡലം കമ്മിറ്റി നടത്തിയ കരിദിനം ആർ എം പി ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം വി.പി പ്രകാശൻ ഉദ്ഘാടനം ചെയ്തു. അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാറിന്റെ 4-ാം വാർഷികം ജനകീയ മുന്നണി കരിദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മുക്കാളി ടൗണിൽ പ്രതിഷേധ ജാഥയും, ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. ജനകീയമുന്നണി കൺവീനർ ടി.സി രാമചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാർ അർവർ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺസ് പ്രസിഡണ്ട് പി ബാബുരാജ് , വി കെ അനിൽകുമാർ , പ്രദീപ്ചോമ്പാല , ഷെറിൻ ഹാർബർ, കെ.പി രവീന്ദ്രൻ ,പി കെ കോയ , പി.കെ വിജയൻ , കെ.വി ബാലകൃഷ്ണൻ ,ഇ ടി കമല, അഹമ്മദ് കൽപക, പറമ്പത്ത് സുരേന്ദ്രൻ ,ധനേഷ് തുടങ്ങിയവർ സംസാരിച്ചു. പുരുഷു പറമ്പത്ത്, കെ.പി ബാബു, ചന്ദ്രൻ കെ.പി തുടങ്ങിയവർ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നൽകി.രാമത്ത് പുരുഷു നന്ദി പ്രകാശിപ്പിച്ചു.

Post a Comment