നിരവധി മോഷണ കേസുകളിലെ പ്രതി പൊലീസ് പിടിയിലായി
ന്യൂമാഹി:നിരവധി മോഷണ കേസുകളിലെ പ്രതിയായ കുറിച്ചിയിൽ പെട്ടിപ്പാലം കോളനിയിലെ ഹുസൈനിൻ്റെ മകൻ നസീർ പി @ നിച്ചു, (25) വിനെ തലശ്ശേരി പൊലീസ് സബ്ബ് ഇൻസ്പെക്ടർ പി.വി. അനീഷ് കുമാർ .അറസ്റ്റ് ചെയ്തു. പെട്ടിപ്പാലം കോളനിയിലെ പ്രതിയുടെ വീട്ടിന് സമീപം വച്ചാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷനുകളിലെയും കോഴിക്കോട് ജില്ലയിലെ വടകര, എടച്ചേരി, നാദാപുരം സ്റ്റേഷനുകളിലെയും നിരവധി കേസുകളിൽ പ്രതിയാണ് നിച്ചു. പ്രതിയെ സ്റ്റേഷനിൽ വച്ച് വിശദമായി ദേഹ പരിശോധന നടത്തുന്നതിനിടയിൽ പ്രതി മലദ്വാരത്തിൽ ചെറിയ പ്ലാസ്റ്റിക് ബോട്ടിലിൽ ഒളിപ്പിച്ചുവെച്ച ഹാഷിഷ് ഓയിലും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ. ധനേഷ് ടി, എ.എസ്.ഐ. റഫീഖ്, സി.പി.ഒ. മാരായ രോഹിത്, ഷച്ചിത്ത്, പ്രജീഷ് എന്നിവരുമുണ്ടായിരുന്നു.
Post a Comment