*വ്യാപാര വ്യവസായ തൊഴിൽ മേഖലയെ സംരക്ഷിക്കണം: മാഹി സിവിൽ സ്റ്റേഷനു മുന്നിൽ വ്യാപാരികൾ ധർണ്ണ സമരം നടത്തി*
മാഹിയിലെ വ്യാപാര വ്യവസായ തൊഴിൽ മേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് മാഹി സിവിൽ സ്റ്റേഷന് മുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി. ധർണ്ണാ സമരം പുതുച്ചേരി ട്രേഡേഴ്സ് ഫെഡറേഷൻ ഉപാധ്യക്ഷൻ ഇ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യതു. ചെയർമാൻ കെ.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടൂറിസം പ്രമോഷനും ഹാർബർ നിർമ്മാണവും എവിടെയും എത്താത്തതും ഉദ്യോഗസ്ഥ വൃന്തം വ്യാപാരികളോട് കാണിക്കുന്ന അവഗണനയും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. പാർക്കിംങ് സൗകര്യങ്ങൾ നിക്ഷേധിക്കുന്ന മയ്യഴി ഭരണകൂടത്തിൻ്റെ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഭാരവാഹികളായ ഷാജി പിണക്കാട്ട്, കെ.കെ.ശ്രീജിത്ത്, ഷാജു കാനം, അഹമ്മദ് സെമീർ സംസാരിച്ചു .
പി.പി.അനൂപ് കുമാർ, കെ.സമീർ, കെ.ഭരതൻ, എ.വി.യൂസഫ്, ഫൈസൽ, സ്കൈ സഫീർ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment