മമ്മൂട്ടി സാഹിബ് മെമ്മോറിയൽ തണൽ അവാർഡ് വിതരണം
പുന്നോൽ തണൽ ഫൗണ്ടേഷൻ നേതൃത്വത്തിൽ നടന്നു വരുന്ന പാലിയേറ്റീവ് ഹോം കെയർ ടീമിനു പുതുതായി ലഭിച്ച വാഹന ഉദ്ഘാടനവും ടി.എം. മമ്മൂട്ടി സാഹിബ് മെമ്മോറിയൽ തണൽ അവാർഡ് വിതരണവും തണൽ അങ്കണത്തിൽ നടന്നു നാലാമത് ടി എം മമ്മൂട്ടി മെമ്മോറിയൽ തണൽ പുരസ്കാരത്തിന് തലശ്ശേരി സി.എച്ച്. സെൻ്റർ വളണ്ടിയർ വിങ്ങാണ് അർഹമായത്. പുരസ്കാര വിതരണം പീപ്പിൾസ് ഫൗണ്ടേഷൻ കേരള വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് നിർവഹിച്ചു. തികച്ചും അർഹമായ കരങ്ങളിലാണ് പുരസ്കാരം എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം സി.എച്ച്. സെൻററുകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു എൻ. മൂസ ,റഷീദ് തലായി, റഷീദ് കാരിയാടൻ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
തണൽ ട്രസ്റ്റ് മെമ്പർ പി.എം. മുനീർ ജമാൽ ടി. എം. മമ്മൂട്ടി സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി
തണൽ ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൽ നാസിർ അധ്യക്ഷനായി. കെ. മഫീദ ടീച്ചർ സ്വാഗതവും വൈസ് ചെയർമാൻ പി വി ഹംസ നന്ദിയും പറഞ്ഞു.
Post a Comment