*മാഹിയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് വീണ്ടും*
തലശ്ശേരി: പണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് ആയിരങ്ങളെ കുരുക്കി വീഴ്ത്തി കോടികൾ തട്ടി മുങ്ങിയ ഹൈറിച്ച് സമാന നിക്ഷേപത്തട്ടിപ്പ് മാഹിയിൽ വീണ്ടും തല പൊക്കി.
മാഹി സെമിത്തേരി റോഡിൽ തുറന്ന് പ്രവർത്തിച്ചിരുന്ന നെക്സസ് വൈബ് ഓൺ ലൈൻ ഷോപ്പി എന്ന സ്ഥാപനം മുഖേന സ്ത്രീകൾ ഉൾപെട്ട തട്ടിപ്പ് സംഘം കെണിയൊരുക്കിയതായി പരാതി
നിക്ഷേപിക്കുന്ന സംഖ്യ 200 ദിവസത്തിനകം ഇരട്ടിപ്പിച്ച് തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പുസംഘം മാഹിക്കാരനായ പ്രവാസിയിൽ നിന്നും 12ലക്ഷം വാങ്ങി വഞ്ചിച്ചതായാണ് ആദ്യ പരാതി.
പ്രവാസി മാഹി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. മകന്റെ കല്യാണത്തിനായി സ്വരുപിച്ചു വെച്ചതടക്കം 18 ലക്ഷം രൂപയാണ് പ്രവാസി തട്ടിപ്പു കമ്പനിയിൽ നിക്ഷേപിച്ചതത്രെ,കൂടെ പഠിച്ച ഒരു സ്ത്രീ മുഖേനയാണ് തട്ടിപ്പുസംഘം ഇദ്ദേഹത്തെ സമീപിച്ചത്.
ഇതിൽ 6 ലക്ഷം രൂപ തിരികെ ലഭിച്ചു
ബാക്കി 12 ന് ചോദിച്ചപ്പോൾ കൈ മലർത്തി
കൂടുതൽ പണം സമാന രീതിയിലുള്ള മറ്റൊരു സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ നേരത്തെയുള്ള 12 ലക്ഷം ഉൾപെടെ തിരിച്ചു കിട്ടും എന്നൊരു പുതിയ വാഗ്ദാനം കൂടി തട്ടിപ്പുകാർ പറഞ്ഞുവത്രെ.
മാഹിയിലെ നെക്സ് വൈബ് തട്ടിപ്പ് കേന്ദ്രം ഇപ്പോൾ അടച്ചുപൂട്ടിയ നിലയിലാണുള്ളത്. പലരിൽ നിന്നുമായി ഏതാണ്ട് 68 കോടിയോളം രൂപ സംഘം തട്ടിയെടുത്തതായാണ് വിവരം
Post a Comment