o കരിയാട് തണൽ-അഭയ ഡയാലിസിസ് കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജനകീയ സമര സമിതി. മെയ് 20 ശേഷം കേന്ദ്രം അടച്ച്പൂട്ടും വരെ ഉപരോധ സമരം സംഘടിപ്പിക്കാനും തീരുമാനമായി
Latest News


 

കരിയാട് തണൽ-അഭയ ഡയാലിസിസ് കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജനകീയ സമര സമിതി. മെയ് 20 ശേഷം കേന്ദ്രം അടച്ച്പൂട്ടും വരെ ഉപരോധ സമരം സംഘടിപ്പിക്കാനും തീരുമാനമായി

 കരിയാട് തണൽ-അഭയ  ഡയാലിസിസ് കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജനകീയ സമര സമിതി. മെയ് 20 ശേഷം കേന്ദ്രം അടച്ച്പൂട്ടും വരെ ഉപരോധ സമരം സംഘടിപ്പിക്കാനും തീരുമാനമായി.



കരിയാട് തണൽ അഭയ ഡയാലിസിസ് സെൻ്റെറിൽ  നിന്ന്  മലിന ജലം പുറത്തേക്ക് ഒഴുക്കി വിടുകയും സമീപത്തെ കിണറുകൾ  മലിനമാവുകയും ചെയ്തതോടെ  ജനങ്ങൾ കുടിവെള്ളത്തിനായ് ഏറെ ബുദ്ധിമുട്ടുകയാണ് , ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ പരാതി നൽകുകയും ജനകീയ സമര സമിതി രൂപീകരിച്ച് പ്രതിഷേധ പരിപാടികൾ ഉൾപ്പെടെ സംഘടിപ്പിച്ചുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല ഈ സാഹചര്യത്തിലാണ് മെയ് 20 ശേഷം ഡയാലിസിസ് കേന്ദ്രം അടച്ച്പൂട്ടും വരെ ജനകീയ സമര സമിതി നേതൃത്വത്തിൽ അനിശ്ചിതകാല ഉപരോധ സമരം സംഘടിപ്പിക്കാൻ തീരുമാനമായത്. കഴിഞ്ഞ ദിവസം കരിയാട് പുതുശ്ശേരി മുക്കിൽ ഇത് സംബന്ധിച്ച് വിശദീകരണ യോഗം സംഘടിപ്പിച്ചു.ചിത്രകാരൻ ബി.ടി.കെ. അശോക് യോഗം ഉദ്ഘാടനം ചെയ്തു.സി കെ രവിശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.

പി കെ അജിത്കുമാർ, എം ടി അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post