പുതുച്ചേരി വനിതാ ഭിന്നശേഷി വികസന കോർപ്പറേഷൻ .മാഹിയിൽ സംഘടിപ്പിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മാഹി:പുതുച്ചേരി വനിതാ ഭിന്നശേഷി വികസന കോർപ്പറേഷൻ .മാഹിയിൽ സംഘടിപ്പിച്ച നാലു ദിവസത്തെ ക്യാമ്പ് മാഹി അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാറിൻറെ അധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
കൃത്രിമ അവയവ നിർമ്മാണ കോർപ്പറേഷന്റെ സഹായത്തോടെ മാഹി മേഖലയിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ശ്രവണ സഹായികളും, കൃത്രിമ ഉപകരണങ്ങളും നൽകും. മാഹി വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിശോധന മെയ് മാസം മൂന്നാം തീയതി വരെ നടക്കും.
ശ്രവണ സഹായി, വീൽ ചെയറുകൾ, ചക്ര കസേരകൾ, ക്രച്ചസുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൂന്നു ചക്ര സൈക്കിളുകൾ, വാക്കർ,പൂർണ അന്ധത ബാധിച്ച വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണുകൾ, അന്ധർക്കുള്ള സ്മാർട്ട് ഫോണുകൾ, എന്നിവ പരിശോധനയ്ക്ക് ശേഷം അർഹരായ ആളുകൾക്ക് അടുത്തമാസം ഇതേ സ്ഥലത്ത് വെച്ച് വിതരണം ചെയ്യുമെന്ന് എംഎൽഎ അറിയിച്ചു.
കൂടാതെ 60 വയസ്സ് കഴിഞ്ഞ പൗരന്മാർക്ക് ശ്രവണസഹായി വീൽചെയർ, വാക്കിംഗ് സ്റ്റിക്ക്, സ്പെനൽ ബെൽറ്റ് കോളർ ബെൽറ്റ് തുടങ്ങിയ ഉപകരണങ്ങളും, വിതരണം നടത്തും.
Post a Comment