o പുതുച്ചേരിയിൽ ട്രോളിംഗ് നിരോധനം ജൂൺ ഒന്ന് മുതൽ 61 ദിവസത്തേക്ക്*
Latest News


 

പുതുച്ചേരിയിൽ ട്രോളിംഗ് നിരോധനം ജൂൺ ഒന്ന് മുതൽ 61 ദിവസത്തേക്ക്*

 *പുതുച്ചേരിയിൽ ട്രോളിംഗ് നിരോധനം ജൂൺ ഒന്ന് മുതൽ 61 ദിവസത്തേക്ക്* 





 കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏകീകൃത മത്സ്യബന്ധന നിരോധന നിയമം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്ത് (Marine Fishing Regulation Act 2008) പ്രകാരം ലഫ്റ്റനൻഡ് ഗവർണ്ണറുടെ അംഗീകാരത്തോടുകൂടി നിലവിൽ വന്നു. മാഹി മേഖലയിലെ മുഴുവൻ യന്ത്രവൽകൃതമത്സ്യബന്ധനബോട്ടുകളും,യാനങ്ങളും (ട്രോളറുകൾ), പരമ്പരാഗത മത്സ്യബന്ധന തോണികൾ ഒഴികെ 2025 ജൂൺ മാസം 1 തിയ്യതി മുതൽ ജൂലൈ മാസം 31 തീയ്യതി വരെയുള്ള (61 ദിവസം) മത്സ്യബന്ധനം നടത്താൻ പാടില്ലെന്ന് ഉത്തരവിറക്കി


മേൽപറഞ്ഞ ഉത്തരവിന് വിപരീതമായി മത്സ്യബന്ധനം നടത്തുന്നതായി കണ്ടാൽ പുതുച്ചേരി മറൈൻ ഫിഷിംഗ് খษ รั 2008 (Pondicherry Marine Fishing Regulation Act 2008) പ്രകാരം നിയമനടപടികൾക്ക് വിധേയരാകേണ്ടിവരുമെന്ന്  അറിയിച്ചു

Post a Comment

Previous Post Next Post