*പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ പുതുച്ചേരി ലഫ്.ഗവർണർ നാടിന് സമർപ്പിക്കും*
ഫ്രഞ്ച് അധിനിവേശത്തിനെതിരെ ജീവിതാന്ത്യം വരെ പോരാടി വീരമൃത്യുവരിച്ച
മയ്യഴി വിമോചന സമര സേനാനി പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ മെയ് 29 ന് രാവിലെ 10 മണിക്ക് ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂൾ അങ്കണത്തിൽ പുതുച്ചേരി ലെഫ്.ഗവർണർ കെ.കൈലാസനാഥൻ അനാച്ഛാദനം ചെയ്യും. രമേശ് പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ചാലക്കര ഉസ്മാൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സമർപ്പിക്കുന്ന ആന്ധ്രയിലെ നാടോടി കലാരൂപമായ പിരണി നാട്യവും അരങ്ങേറും.
Post a Comment