*പ്ലസ് വൺ പ്രവേശനം: മെയ് 21 മുതൽ അപേക്ഷിക്കാം*
മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഫോറം വിദ്യാർത്ഥികൾ പഠിച്ച വിദ്യാലയത്തിൽ നിന്നും മെയ് 21 മുതൽ ലഭിക്കും. മാഹിയിലെ സ്വകാര്യ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് സി.ഇ.ഒ ഓഫീസിൽ നിന്നും ലഭിക്കും. മാഹിയിൽ സ്ഥിര താമസക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്ക് മെയ് 26 മുതൽ സി ഇ ഒ ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28ന് മുൻപായി താഴെ കൊടുത്തിരിക്കുന്ന വിദ്യാലയങ്ങളിൽ സമർപ്പിക്കേണ്ടതാണ്. ജെ എൻ ജി എച്ച് എസ് എസ്, സി ഇ ബി ജി എച്ച് എസ് എസ്. പ്രൈവറ്റ് സ്കൂൾ വിദ്യാർത്ഥികൾ ജെ.എൻ.ജി.എച്ച്..എസ്.എസിലും കെ ജി ജി എച്ച് എസ്, വി എൻ പി ജി എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ വി.എൻ.പി.ജി.എച്ച്.എസ്-എസിലും ഐ കെ കെ ജി എച്ച് എസ് എസ്, യു ജി എച്ച് എസ് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ ഐ കെ കെ ജി എച്ച് എസ് എസിലും
പുരിപ്പിച്ച അപേക്ഷ ഫോറം സമർപ്പിക്കണം.
മെയ് 22 മുതൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും രാവിലെ 10 മണി മുതൽ ഒരു മണി വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുമെന്ന് മാഹി ചീഫ് എഡ്യൂക്കേഷനൽ ഓഫീസർ അറിയിച്ചു.
Post a Comment