o ഒരുമ ഫെസ്റ്റ് - 2025നാട്ടുത്സവമായി*
Latest News


 

ഒരുമ ഫെസ്റ്റ് - 2025നാട്ടുത്സവമായി*

 *ഒരുമ ഫെസ്റ്റ് - 2025നാട്ടുത്സവമായി*



മാഹി:വെസ്റ്റ് പള്ളൂർ ഒരുമ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ്റെ

വാർഷികാഘോഷം

ഒരുമ ഫെസ്റ്റ് 2025. രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. 


പ്രസിഡന്റ് രാജൻ. കെ. പള്ളൂർ അധ്യക്ഷത വഹിച്ചു.


 ദേശീയഅവാർഡ് ജേതാവ് കലൈമാമണി ചാലക്കര പുരുഷുവിനെയും ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനെന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പി.എസ്.വർണയെയും ആദരിച്ചു.  

അൻസി അരവിന്ദ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സെൻസായി വിനോദ് കുമാർ, പ്രധാനാദ്ധ്യാപിക പി.മേഘന, ഷാരുൺ ശിവദാസ് എന്നിവർ സംസാരിച്ചു.

 വിവിധ മത്സര വിജയി കൾക്ക് സമ്മാനവിതരണവുമുണ്ടായി. തുടർന്ന് കലാസന്ധ്യ അരങ്ങേറി.

ടി.രാജേന്ദ്രൻ സ്വാഗതവും, കെ.സുജിത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post