o അഴിയൂർ പഞ്ചായത്ത് ശുചിത്വ പ്രഖ്യാപന ചടങ്ങ്; ബഹിഷ്കരിച്ച് പ്രതിപക്ഷം
Latest News


 

അഴിയൂർ പഞ്ചായത്ത് ശുചിത്വ പ്രഖ്യാപന ചടങ്ങ്; ബഹിഷ്കരിച്ച് പ്രതിപക്ഷം

 അഴിയൂർ പഞ്ചായത്ത് ശുചിത്വ പ്രഖ്യാപന ചടങ്ങ്; ബഹിഷ്കരിച്ച് പ്രതിപക്ഷം



അഴിയൂർ: ഇന്ന് നടന്ന പഞ്ചായത്ത് തല ശുചിത്വ പ്രഖ്യാപന ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷ അംഗങ്ങളും പാർട്ടികളും. ജീവനക്കാരിയെ മർദ്ദിച്ച പ്ലാൻ ക്ലർക്കിനെ തസ്തിക മാറ്റുന്നത് സംബന്ധിച്ച് 

ഭരണ സമിതി അംഗങ്ങളുടെ ഭൂരിപക്ഷ യോഗ തീരുമാനം യഥാവിധി  നടപ്പിലാക്കാത്തത് സംബദ്ധിച്ച്  പഞ്ചായത്തിൽ നിലനിൽക്കുന്ന തർക്കത്തിൻ്റെ ഭാഗമായാണ് ബഹിഷ്ക്കരണം. സംസ്ഥാന സർക്കാരിൻ്റെ പ്രധാന പദ്ധതിയായ ശുചിത്വ പ്രഖ്യാപനം മാർച്ച് 30ന് നടന്നപ്പോൾ കോഴിക്കോട് ജില്ലയിൽ നടക്കാതിരുന്ന ഏക പഞ്ചായത്തായിരുന്നു അഴിയൂർ. ഒമ്പത് പ്രതിപക്ഷ വാർഡുകൾ ശുചിത്വ പ്രഖ്യാപനം നടത്താതിരുന്നതായിരുന്നു കാരണം. സർക്കാർ തലത്തിൽ ഇത് ഏറെ ഗൗരവത്തിൽ കണ്ടിരുന്നു. ഉടൻ പഞ്ചായത്ത് തല പ്രഖ്യാപനം നടത്താൻ ജോയൻ്റ് ഡയരക്ടർ സിക്രട്ടറിക്ക് കർശന നിർദ്ദേശം നൽകുകയുണ്ടായി. സർക്കാർ പദ്ധതിയായതിനാൽ കഴിഞ്ഞ ദിവസം പ്രസ്തുത വാർഡുകളിൽ മെമ്പർമാർ ശുചിത്വപ്രഖ്യാപനം  നടത്തുകയുണ്ടായി. തുടർന്നാണ് ഇന്ന് പഞ്ചായത്ത്തല പ്രഖ്യാപനം തീരുമാനിച്ചത്. പക്ഷെ പ്രതിപക്ഷ മെമ്പർമാരും പാർട്ടികളും ചടങ്ങിൽ പങ്കെടുത്തില്ല.

Post a Comment

Previous Post Next Post