ഇടത് സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ
യുഡിഎഫ് പ്രതിഷേധ സദസ് നടത്തി
ന്യൂമാഹി : തദ്ദേശ സ്ഥാപനങ്ങളോട് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയിലും ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകുന്നേരം ന്യൂമാഹി ടൗണിൽ യു.ഡി.എഫ് പ്രതിഷേധ സദസ് നടത്തി. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി പൂർത്തിയാക്കാത്തതിനാൽ ആരോഗ്യ കേന്ദ്രത്തിലേക്കുള്ളതുൾപ്പെടെ മുഴുവൻ പഞ്ചായത്ത് റോഡുകളും പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടും അനക്കമില്ലാത്ത അധികൃതരുടെ അനാസ്ഥക്കെതിരെയുമാണ് സമരം. ആശാ വർക്കർമാരുടെ സമരം തീർക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കൂടിയാണ് സമരം.
ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമരം ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ് അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ഷുഹൈബ് മുഖ്യഭാഷണം നടത്തി. യു.ഡി.എഫ്. ചെയർമാൻ ടി.എച്ച്. അസ്ലം അധ്യക്ഷത വഹിച്ചു. പി.സി. റിസാൽ, വി.കെ. അനീഷ് ബാബു, എൻ.കെ.സജീഷ്, ഷാനു പുന്നോൽ, തസ് രിഫ് ഉസ്സൻ മൊട്ട, കെ.വി. ദിവിത, മയലക്കര രാജീവൻ, ഷാനവാസ് കിടാരൻ, കെ.പി.അബ്ദുൾ ഗഫൂർ, കവിയൂർ രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ഷഹിദിയ മധുരിമ, ഫാത്തിമ കുഞ്ഞിത്തയ്യിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment