*മാഹിയിലെ_ പോലീസുകാരനെതിരായവ്യാജവാർത്ത -ഒടുവിൽ മാതൃഭൂമി തെറ്റ് തിരുത്തി തടിയൂരി
മാഹി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ഷാഫിയുമായി പെരുന്നാൾവിരുന്നിൽ പങ്കെടുത്തതായി മാതൃഭൂമി ചാനലിൽ വന്ന വ്യാജവാർത്തയ്ക്കെതിരെ നല്കിയ പരാതിയിൽ മാതൃഭൂമി ചാനൽ ഒടുവിൽ വാർത്ത തെറ്റാണെന്ന് പറഞ്ഞ് കേസിൽ നിന്നും തടിയൂരി
മാഹിയിലെ ഗ്രേഡ് എ എസ് ഐ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയിന്മേൽ നടപടി സ്വീകരിച്ചതിനെത്തുടർന്ന് ചാനൽ അധികൃതർ മാഹി സ്റ്റേഷനിൽ നേരിട്ടെത്തി ഖേദം പ്രകടിപ്പിക്കുകയും, വാർത്ത തിരുത്ത് നല്കുകയും ചെയ്തു
ഏപ്രിൽ 15 നാണ് ഇത് സംബന്ധിച്ച വാർത്ത മാതൃഭൂമി ചാനൽ പുറത്ത് വിട്ടത്.
ടി പി വധക്കേസ് പ്രതി ഷാഫി നടത്തിയ പെരുന്നാൾ വിരുന്നിൽ മാഹിയിലെ പോലീസ് ഉദ്യോഗസ്ഥൻ പങ്കെടുത്തു എന്നായിരുന്നു വാർത്ത.
ഷാഫിയുമായി പെരുന്നാൾവിരുന്നിൽ പങ്കെടുത്ത പോലീസുകാരനെ മാഹി പോലീസ് സൂപ്രണ്ട് ക്രൈം സ്ക്വാഡിൽ നിന്നും ആംഡ് പോലീസിലേക്ക് സ്ഥലം മാറ്റി എന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ചാനലിലൂടെ പ്രചരിപ്പിച്ചത്.
എന്നാൽ മാഹി പോലീസ് സൂപ്രണ്ട് ഇക്കാര്യം നിഷേധിക്കുകയും, സെലക്ഷൻ ഗ്രേഡ് എ എസ് ഐ നിയമനടപടിയുമായി മുന്നോട്ട് പോയതോടെ മാതൃഭൂമി ചാനൽ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
സത്യസന്ധമായി പ്രവർത്തിക്കുന്ന പോലീസുകാരനെതിരെ യാതൊന്നുമന്വേഷിക്കാതെ അടിസ്ഥാനരഹിതമായ വാർത്ത കൊടുത്തതിൽ മാതൃഭൂമി ചാനലിനെതിരെ പ്രതിഷേധവുമുയർന്നിരുന്നു

Post a Comment