മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി മയ്യഴിയിൽ റാലി നടന്നു.
മാഹിയിൽ മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി റാലി നടന്നു
കോണ്ട്രാക്റ്റിങ്ങ് പ്ലസ്സ് ഇന്ത്യയുടെ ഡയറക്ടർ വിനോദ് സുകുമാരന്റെ അധ്യക്ഷതയിൽ മാഹി പോലീസ് സൂപ്രണ്ട് , ജി. ശരവണൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
കോണ്ട്രാക്റ്റിങ്ങ് പ്ലസ്സ് , മോർഗൻ മെക്കൻലി, മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് ആൻഡ് ഹോസ്പിറ്റൽ, രാജീവ് ഗാന്ധി ആയുർവേദിക് മെഡിക്കൽ കോളേജ്, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തുടങ്ങിയവർ റാലിയിൽ പങ്കാളികളായി.
റാലിയോടൊപ്പം, വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്കരത്തിൻ്റെ ഭാഗമായി കോണ്ട്രാക്റ്റിങ്ങ് പ്ലസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാഹി പ്രൊഫഷണൽസ് ലീഗ് 2025 - ക്രിക്കറ്റ് ടൂർണമെന്റ് ജേഴ്സി പ്രകാശനവും നടന്നു. ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ 27ന്, മാഹി കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കും.

Post a Comment