ലഹരിക്കെതിരെ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു
ചൊക്ലി വി പി ഓറിയൻ്റൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മെഗാ അലുമ്നി മീറ്റ് ഏപ്രിൽ 26,27 തീയ്യതികളിൽ നടക്കു പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു.
1957 മുതൽ 2010 വരെ യുള്ളൂ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വേറിട്ട പരിപാടികൾ ഒരുക്കുന്നത്. ഇരുന്നൂറോളം പേർ ബൈക്ക് റാലിയിൽ പങ്കെടുത്തു. ഓറിയൻ്റൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് പെരിങ്ങത്തൂർ എൻ.എ എം. ഹയർ സെക്കണ്ടറി ഗ്രൗണ്ടിൽ സമാപിച്ചു. പൂർവ വിദ്യാർത്ഥി കൂടിയായ മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
ചെയർമാൻ മൊയ്‌തു മാസ്റ്റർ, ടി. അശോകൻ, കെ തിലകൻ, സി.പി ലത്തീഫ്, ഇ. എ നാസർ, എൻ.എ കരീം, കെ. കെ ബഷീർ, സി.വി.എ. ലത്തീഫ്, റഷീദ് പറമ്പത്ത്, കെ.വി. നിർമ്മലകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.
26ന് മൂന്ന് മണി മുതൽ 5 മണിവരെ പൂർവ്വ
വിദ്യാർത്ഥികളുടെ സംഗമം നടക്കും. 5.30ന് ചൊക്ലി
പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർ സംഗമം
ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ
കലാപരിപാടികൾ നടക്കും. 27 ന് രാവിലെ 10
മണിക്ക് ഗുരുവന്ദനം പരിപാടി 30 ലധികം പൂർവ്വ
അധ്യാപകരെ ആദരിക്കും. ആദര സമ്മേളനം കെ
പി മോഹനൻ എം.എൽ എ. ഉദ്ഘാടനം
നിർവ്വഹിക്കും. മറ്റു സാമൂഹിക സാംസ്‌കാരിക
രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. പൂർവ്വ
വിദ്യാർത്ഥികളുടെ കരോക്കെ, ഭരതനാട്യം, ഒപ്പന,
കൈകൊട്ടിക്കളി, തിരുവാതിര എന്നിവയ്ക്ക് ശേഷം
ഓര്ക്കസ്ട്ര ഗാനമേള എന്നിവ നടക്കും. പൂർവ്വ
വിദ്യാർത്ഥി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മെഗാ
അലുംമ്നി മീറ്റിൻ്റെ ഭാഗമായി ഇഫ്‌താർ സ്നേഹ
സംഗമം,കുക്കറി ഷോ, മെഹന്തി ഫെസ്റ്റ് തുടങ്ങി
വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Post a Comment