*സെൻസായി വിനോദ് കുമാറിന് ആദരവ് നൽകി*
ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകാരമുള്ള വേൾഡ് കരാത്തെ ഫെഡറേഷൻ കോച്ചായി തിരെഞ്ഞെടുക്കപ്പെട്ട
സെൻസായ് വിനോദ് കുമാറിന് ആദരവ് നൽകി. സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ സംഘടിപ്പിച്ച് ആദരസായാഹ്നം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് ആദരസമർപ്പണം നടത്തി. പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം മുഖ്യഭാഷണം നടത്തി. വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ കൗൺസിലർ കെ.ലിജേഷ്, മയ്യഴി നഗരസഭ മുൻ കൗൺസിലർമാരായ സത്യൻ കേളോത്ത്, വടക്കൻ ജനാർദ്ദനൻ, ചാലക്കര പുരുഷു, എ.ദിനേശൻ, ബിജിഷ റിജു, ജിസ്മി നിഥിൻ, സി.വികാസ് എന്നിവർ സംസാരിച്ചു. യു.എ.ഇ യിൽ വെച്ച് 100ൽ പരം രാജ്യങ്ങൾ പങ്കെടുത്ത യൂത്ത് ലീഗ് കരാത്തെ' ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് വിനോദിനെ ഡബ്ല്യു.കെ.എഫിൻ്റെ അംഗീകൃത സെലക്ഷൻ കോച്ചായി തിരെഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് വിവിധ കലാകായിക പരിപാടികളും അരങ്ങേറി.
Post a Comment