o സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ-നാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചു
Latest News


 

സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ-നാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചു

 സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ-നാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചു



മഹാ പണ്ഡിതനായ സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ്റെ പൈതൃകവും പാരമ്പര്യവും എന്ന വിഷയത്തിൽ നാഷണൽ കോൺക്ലേവ് ഒളവിലം എം .ടി .എം വഫിയ്യ കോളേജിൽ വെച്ച് നടന്നു.

സൈനുദ്ദീൻ മഖ്ദൂമിൻ്റെ രചനകളും ചിന്തകളും മതത്തിനപ്പുറം ലോകത്തിന് ലഭിച്ച സംഭാവനകൾ ആണെന്ന് കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടു.

കോളേജ് പ്രസിഡൻ്റ് അഡ്വ ഷുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി മൊയിദു ഹാജി, എം സുലൈമാൻ മാസ്റ്റർ,ഇ ഷറഫുദ്ദീൻ മാസ്റ്റർ,കെ അബ്‌ദുന്നസീർ, റസാക് ഫൈസി എന്നിവർ സംസാരിച്ചു.

ഉദ്ഘാടന സെഷന് ശേഷം പാനൽ ഡിസ്കഷനും സൈനുദ്ദീൻ മഖ്ദൂമിന്റെ സംഭാവനകളെ കുറിച്ച് രാജ്യത്തെ വിത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട 13 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പ്രബന്ധം അവതരിപ്പിച്ചു.

ഡോക്ടർ മോയിൻ മലയമ്മ, അലി ഹുസൈൻ വാഫി, അബ്ദുൽ ബർ വാഫി, ഹസൻ വാഫി,ഡോക്ടർ ജാഫർ ഹുദവി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം ചീഫ് കൺവീനർ അർബാസ് സി കെ നന്ദി രേഖപ്പെടുത്തി


Post a Comment

Previous Post Next Post