മഹാത്മാഗാന്ധി കുടുംബ സംഗമവും വി.ഹരീന്ദ്രൻ അനുസ്മരണവും നടത്തി
ന്യൂമാഹി: ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമവും കോൺഗ്രസ് നേതാവ് വി. ഹരീന്ദ്രൻ അനുസ്മരണവും നടത്തി.
ഐഎൻടിയുസി നേതാവും കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു വി. ഹരീന്ദ്രന്റെ എട്ടാം ചരമവാർഷികത്തിൻ്റെ ഭാഗമായി ഹരീന്ദ്രൻ്റെ പൈക്കാട്ട് വീട്ടിലെ സ്മൃതി മണ്ഡപത്തിലും ഛായാചിത്രത്തിലും പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ഇന്ന് എന്ന വിഷയത്തിൽ സജീവ് ഒതയോത്ത് മുഖ്യപ്രഭാഷണം നടത്തി. മുൻകാലങ്ങളിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ന്യൂമാഹി മണ്ഡലം പ്രസിഡന്റ് വി.കെ. അനീഷ് ബാബു അധ്യക്ഷത വഹിച്ചു. രാജീവ് മയലക്കര, കെ. ശശിധരൻ, വി.സി. പ്രസാദ്, ദീപ സുരേന്ദ്രൻ, സി.പി. പ്രസീൽ ബാബു, അഡ്വ. സി.ജി അരുൺ, സുനിത ശേഖരൻ, ഷാനു പുന്നോൽ, സി. സത്യാനന്ദൻ, വി. ദിവാകരൻ എന്നിവർ സംസാരിച്ചു. കെ.ടി. ഉല്ലാസ്, ഷാജി പ്രശാന്ത്, സുനിത നാലകത്ത്, മനോഹരൻ,
യു.കെ. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
Post a Comment