നികുതി അടവാക്കാത്തവര്‍ക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു
ന്യൂമാഹി : 2024-25 സാമ്പത്തിക വർഷം ന്യൂമാഹി ഗ്രാമപഞ്ചായത്തിലേക്ക് നികുതി അടവാക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു . ഗ്രാമപഞ്ചായത്തിന് പിരിഞ്ഞ് കിട്ടേണ്ട കെട്ടിടനികുതി ഡിമാന്‍റ് നോട്ടീസ് , റവന്യു റിക്കവറി നോട്ടീസ് എന്നിവ അയച്ചതിന് ശേഷവും അടവാക്കാത്ത കെട്ടിടഉടമകള്‍ക്കെതിരെയാണ് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് മുമ്പാകെ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു.

Post a Comment