ന്യൂമാഹിയിൽ ഓട്ടോഡ്രൈവർമാർ തമ്മിൽ കൈയ്യാങ്കളി
ന്യൂമാഹി ► ന്യൂമാഹി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ കൈയ്യാങ്കളി. ഓട്ടം പോകുന്നത് സംബന്ധിച്ച തർക്കമാണ് അടിപിടി യിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഓട്ടോ ഡ്രൈവർ പെരിങ്ങാടി ഈച്ചിയിൽ ചൂളയിൽ തിലകരാജും, ഓട്ടോ ഡ്രൈവർ പരിമഠം തീരപ്രദേശത്തെ സലാമും തമ്മിലാണ് കൈയാങ്കളി ഉണ്ടായത്. ന്യൂമാഹി പോലീസ് ഇടപെട്ട് ഇരുവരുടെയും പേരിൽ നടപടിയെടുത്തു പ്രശ്നം പരിഹരിച്ചിരുന്നു.
എന്നാൽ ശനിയാഴ്ച മറ്റൊരു ഓട്ടോഡ്രൈവറായ ചെറുകല്ലായിലെ പ്രവീൺ, തിലകരാജിനെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ തിലകരാജിനെ മാഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിലകരാജ് ന്യൂമാഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തിലകരാജിനെ മർദിച്ച സം ഭവത്തിൽ ഓട്ടോറിക്ഷ മസ്‌ദൂർ സംഘ് (ബിഎംഎസ്) ന്യൂമാഹി യൂ ണിറ്റ് പ്രതിഷേധിച്ചു.. ആക്രമിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഓട്ടോറിക്ഷ മസ്‌ദൂർ സംഘ് (ബിഎംഎസ്) ന്യൂമാഹി യൂനിറ്റ് പ്രസിഡൻ റ് കെ.കെ. സജീവനും സെക്രട്ടറി സി. പ്രവീൺ കുമാറും ആവശ്യപ്പെട്ടു.
Post a Comment