ചാലക്കര വയലിൽ വൈദ്യുതി ലൈൻ കൈയെത്തും ദൂരത്ത്
മാഹി: ചാലക്കര വയലിൽ രണ്ട് വൈദ്യുതി പോസ്റ്റ് മുറിഞ്ഞ നിലയിൽ മാസങ്ങളായി കിടക്കുകയാണ്. ഇതിലെ കമ്പികൾ വഴിയാത്രക്കാർക്ക് കൈ കൊണ്ട് തൊടാൻ പാകത്തിലാണ് നിൽക്കുന്നത്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും, യാതൊരു നടപടിയുമുണ്ടായിട്ടില്ല.
വരുന്ന മഴക്കാലത്ത് കുടയൊന്ന് ഉയർത്തിപ്പിടിച്ചാൽ മതി ദുരന്തമുണ്ടാവാൻ
ഏതു സമയവും അപകടം സംഭവിക്കുമെന്നറിഞ്ഞിട്ടും അധികൃതരുടെ അനങ്ങാപ്പാറനയത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങാനൊരുങ്ങുകയാണ്
Post a Comment