സിവിൽ പോലീസ് ഓഫീസർ പി.സന്തോഷിന് ചോമ്പാലിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
അഴിയൂർ:ചോമ്പാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പുന്നോൽ കരീക്കുന്നുമ്മൽ ഹൗസിൽ പി.സന്തോഷിന് കണ്ണിരിൽ കുതിർന്ന യാത്രാമൊഴി
ചോമ്പാല പോലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ്തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷം ഹൃദയസംബന്ധമായ അസ്വസ്ഥതകളെ തുടർന്നാണ് അന്ത്യം.
കഴിഞ്ഞ രണ്ട് വർഷമായി ചോമ്പാലിൽ ജോലി ചെയ്തു വരികയാണ് മിതഭാഷിയായ സന്തോഷ്.
ചൊവ്വാഴ്ച്ച കാലത്ത് ഒമ്പത് മണിയോടെ ചോമ്പാൽ സ്റ്റേഷനിൽ പൊതുദർശനം നടന്നപ്പോൾ സാമൂഹത്തിലെ നാന തുറകളിൽപ്പെട്ടവർ എത്തിയിരുന്നു .
റൂറൽ എസ്പി ഇ കെ ബൈജുവിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നടന്നു
മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ കെ കെ രമ എം എൽ എ , അഡിഷണൽ എസ് പി ശ്യാം ലാൽ , എസ് പി മാരായ ആർ ഹരിപ്രസാദ്, കെ പി ച ന്ദ്രൻ, കെ സുഭാഷ്, ചോമ്പാല സി ഐ വികെ സിജു , ചോമ്പാല എസ് ഐ വി കെ മനീഷ്, അനിൽകുമാർ, എടച്ചേരി എസ് ഐ രാജേഷ് കെ, നാദാപുരം എസ് ഐ സനൽകുമാർ,ബ്ളോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ടി പി ബി നിഷ്, പി ശ്രീധരൻ , പി ബാബുരാജ്, പി എം അശോകൻ, പ്രദീപ് ചോമ്പാല , ടി.സി രാമചന്ദ്രൻ പി പി ഇസ്മായിൽ, വികെ അനിൽ കുമാർ , കെ എ സുരേന്ദ്രൻ, കെ സജീവൻ, ശരിധരൻ തോട്ടത്തിൽ, ഹാരിസ് മുക്കാളി, കവിത അനിൽകുമാർ, കെ കെ ജയചന്ദ്രൻ, അഴിയൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സി.കെ ബബിത, പോലീസ് ഉദ്യോഗസ്ഥർ നാട്ടുകാർ എത്തിച്ചേർന്നു
Post a Comment