വാഹന പാർക്കിങ്ങ് സ്ഥലങ്ങളിൽ ഷെൽട്ടർ നിർമ്മിക്കണം.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കനത്ത വെയിലും മഴയുമേറ്റിട്ടാണ്.പൊള്ളുന്ന വെയിലേറ്റ് വാഹനങ്ങളിലെ ഇന്ധനം വറ്റി പോകുന്ന അവസ്ഥ വരെ ഉണ്ട്. ദിവസങ്ങളോളം വണ്ടി വെയിലത്ത് പാർക്ക് ചെയ്യുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. പാർക്കിങ്ങ് സൗകര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി മരങ്ങൾ മുറിച്ചുനീക്കിയതിനാൽ പൊരിയുന്ന വെയിലത്താണ് ഇപ്പോൾ വാഹനങ്ങൾ സൂക്ഷിക്കുന്നത്.നിലം ടൈൽസ് പാകുന്ന പ്രവൃത്തി കഴിഞ്ഞാലുടൻ എത്രയും വേഗത്തിൽ പാർക്കിങ്ങ് ഗ്രൗണ്ടിൽ മേൽക്കൂര നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ ആർ.എം.അരുൺകുമാർ ചതുർവേദിക്ക്നിവേദനം നല്കി
Post a Comment