തലശ്ശേരിയിൽ ലോറിയിൽ സൂക്ഷിച്ച പണം കവർന്നതായി പരാതി
തലശ്ശേരി: ലോറിയിൽ സൂക്ഷിച്ച പതിമൂന്ന് ലക്ഷത്തിൽ പരം രൂപ കവർന്നതായി പരാതി. മുംബൈയിൽ നിന്നും കൊപ്പര വിറ്റതായ പതിമൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയാണ് ലോറിയുടെ മുന്നിലെ ഗ്ലാസ് തകർത്ത് കവർച്ച നടത്തിയത്. ലോറിഡ്രൈവർ വടകര സ്വദേശി പ്രജീഷ് ആണ് പരാതി നൽകിയത്. ഡി.ഡി.01. എ. 9282 ലോറി മുംബൈയിൽ നിന്നും വന്ന് എരഞ്ഞോളിയിൽ നിർത്തിയിട്ടതായിരുന്നുവത്രെ. വടക്കുമ്പാട്സ്വദേശി ജറീഷ് ആണ് ക്ലീനറായി ജോലി ചെയ്തിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു'
Post a Comment