തെരുവുനായയുടെ പരാക്രമം; യുവാവിന് കടിയേറ്റു
ചമ്പാട് : താഴെ ചമ്പാട് യുപി നഗർ ശ്രീനാരായണ മഠത്തിൽ പത്രം വായിക്കുകയായിരുന്ന യുവാവിനേരെ തെരുവുനായയുടെ അക്രമം.
നായയുടെ കടിയേറ്റു. മഠത്തിൽ പത്രംവായിക്കുകയായിരുന്ന കുങ്കൻറവിട ഷിനോജിനാണ് കടിയേറ്റത്. സമീ പത്തുണ്ടായിരുന്ന കെ.പി വിജേഷ്, പി.പി നിജീഷ്, എം.റ യീസ്, പി.പി ധനീഷ് എന്നിവർ കടിയേൽക്കാതെ രക്ഷപ്പെട്ടു.
നിജീഷിന്റെ ബൈക്കിൻ്റെ ടയറും നായ കടിച്ചു മുറിച്ചു. ചമ്പാട് മേഖലയിൽ തെരുവുനായ ശല്യം വർധിക്കുകയാണെന്നും പഞ്ചായത്തുൾപ്പെടെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്

Post a Comment