o കലയും പരിസ്ഥിതിയും" ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.*
Latest News


 

കലയും പരിസ്ഥിതിയും" ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.*



കലയും പരിസ്ഥിതിയും" ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.*



മാഹി ഗവ. മിഡിൽ സ്കൂളിൽ യൂത്ത് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കല - പരിസ്ഥിതി ക്യാമ്പ് രജിത പി. എം ന്റെ അധ്യക്ഷതയിൽ മാഹി എ. ഡി. പി. സി. മേധാവി പി. ഷിജു ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ കെ. കെ. സനിൽ കുമാർ മുഖ്യ ഭാഷണം നടത്തി. അധ്യാപികമാരായ മിനി തോമസ്, ടി. വി. സജിത എന്നിവർ സംസാരിച്ചു.  

പ്രദീപ്‌ ശങ്കര നെല്ലൂർ "കളിമണ്ണും കലാരൂപവും" എന്ന വിഷയത്തെ അധികരിച്ചു ശില്പ കലാ ക്ലാസ്സ്‌ നയിച്ചു.

"രേഖാചിത്രകല"യെ കുറിച്ച് ടി. പി. ശ്രീധരനും "നിറങ്ങളുടെ സൗന്ദര്യ"ത്തെ കുറിച്ച് കെ. കെ. സനിൽ കുമാറും കുട്ടികളുമായി സംവദിച്ചു.


Post a Comment

Previous Post Next Post