o അറിയിപ്പ്
Latest News


 

അറിയിപ്പ്

 

അറിയിപ്പ്



മാഹി കൃഷിവകുപ്പിൽ നിന്നും 2025-26 സാമ്പത്തിക വർഷത്തിൽ സബ്സിഡിയിൽ ലഭിക്കുന്നവ താഴെ കൊടുത്തിരിക്കുന്നു


1. തെങ്ങിനുള്ള റൂള്ള വളങ്ങൾ - കുറഞ്ഞത് 5 തെങ്ങുകൾ ഉണ്ടായിരിക്കണം (ഒരു തെങ്ങിന് കടലപ്പുണ്ണാക്ക്- 4 Kg, വേപ്പി വേപ്പിൻ പുണ്ണാക്ക്- 3 kg. എല്ലു പൊടി-2 kg, കുമ്മായം - 2 kg.ജൈവവളം 5kg എന്നിവ)


2. കൃഷി പണിയായുധങ്ങൾ (കൈക്കോട്ട്, കൊടുവാൾ, മണ്ണുമാന്തി, 1 ലിറ്റർ സ്പ്രേയർ, തേങ്ങപ്പാര, പിക്കാസ്, ഓരോന്നും ഒന്നു വിതം)


75% സബ്‌സിഡി


3. ജൈവ കീട നിയന്ത്രണ ഉപാധികൾ


50% സബ്സിഡി


4. മണ്ണു/ സിമന്റ് ചെടിച്ചട്ടികൾ (10 or 12" വലുപ്പമുള്ളവ, പരമാവധി 10 എണ്ണത്തിന്


50% സബ്‌സിഡി


5. ജലസേചനത്തിനുള്ള പമ്പ് സെറ്റ് സബ്‌സിഡി (കുറഞ്ഞത് 10 സെൻറ് സ്ഥലം സ്വന്തം പേരിൽ കൈവശാവകാശ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.  Rs 3000/-)


50% സബ്‌സിഡി


6. നടിൽ വസ്തു‌ക്കൾ (വാഴക്കന്ന്, കുറ്റി കുരുമുളക്, തെങ്ങിൻ തൈ, ഒട്ടു മാവ്, ഒട്ടു പ്ലാവ്, ഇഞ്ചി, മഞ്ഞൾ)


75% സബ്‌സിഡി


7. വാഴ (Rs 48/ സെന്റിന്) മരച്ചീനി(Rs 75/ സെന്റിന്) പച്ചക്കറികൾ (Rs 50/ സെന്റിന്) എന്നീ കൃഷിക്കുള്ള സാമ്പത്തികസഹായം. കൃഷി തുടങ്ങുമ്പോൾ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം.


50% സബ്‌സിഡി


8. മട്ടുപ്പാവിൽ കൃഷി തുടങ്ങാനുള്ള സാമ്പത്തിക സഹായം


75% സബ്‌സിഡി


9. രോഗം വന്ന തെങ്ങുകൾ മുറിച്ചു മാറ്റി പകരം തൈ വെയ്ക്കാനുള്ള സാമ്പത്തിക സഹായം ഒരു തെങ്ങിന് 250 രൂപ വീതം.


മേൽ പറഞ്ഞ 1 മുതൽ 6 വരെ DBT രീതിയിൽ സബ്‌സിഡിക്കായി പരിഗണിക്കുന്ന സാധനങ്ങൾ. 2025 മെയ് 1 മുതൽ നവംബർ 30 വരെ കാലയളവിൽ അംഗീകൃത കടകളിൽ നിന്ന് വാങ്ങി, അതിന്റെ GST ബില്ലും, ബാങ്ക് അക്കൗണ്ടിന്റെ പകർപ്പും, ഓഫീസിൽ നിന്ന് ലഭിക്കുന്ന നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചതും പള്ളൂർ / മാഹി കൃഷി ഓഫീസിൽ എത്തിക്കേണ്ടതായാണ്.


പുതിയ കർഷക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽികിയവർക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളുവെന്ന്

മാഹി കൃഷി, കർഷക, ക്ഷേമ ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു

Post a Comment

Previous Post Next Post