സാംസ്കാരിക സദസും മെഗാ തിരുവാതിരയും സംഘടിപ്പിച്ചു
മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച്ച വൈകീട്ട് സാംസ്കാരിക സദസും മെഗാ തിരുവാതിരയും നടന്നു
സാംസ്കാരിക സദസിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ പി എഅനിൽ വിശിഷ്ടാതിഥിയായി.
തുടർന്ന് വേദിയിൽവെച്ച്
2024-25 അധ്യായന വർഷത്തിൽ അരയസമുദായത്തിൽപ്പെട്ട എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് തുടർപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ക്ഷേത്രം വക മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു
2024-25 ലെ ഏറ്റവും കൂടുതൽ തൊഴിൽ തരക് നൽകിയ മത്സ്യബന്ധന സ്ഥാപനത്തിന് പ്രോത്സാഹനസമ്മാനങ്ങളും നല്കി
തുടർന്ന് സുധീഷ് പയ്യോളിയുടെ ശിക്ഷണത്തിൽ പരിശീലിച്ച 75 ഓളം പേർ ചേർന്നവതരിപ്പിച്ച മെഗാതിരുവാതിര അരങ്ങേറി
ബുധനാഴ്ച്ച രാവിലെ 8 മണിക്ക് വളവിൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കലവറ നിറയ്ക്കൽഘോഷയാത്ര ക്ഷേത്രത്തിലെത്തിച്ചേർന്ന ശേഷം കലവറ നിറക്കൽ ചടങ്ങ് ഉണ്ടായിരിക്കും
ശനിയാഴ്ച്ച രാത്രി 7.30 ന് പാൽ എഴുന്നള്ളത്ത്, രാത്രി 12. ന് കർപ്പൂര താലപ്പൊലി എന്നിവ നടക്കും
14 ന് ഉത്സവം സമാപിക്കും

Post a Comment