o വഖഫ് സി പി എം ഇരട്ടത്താപ്പ് ജനം തിരിച്ചറിയും:പാറക്കൽ
Latest News


 

വഖഫ് സി പി എം ഇരട്ടത്താപ്പ് ജനം തിരിച്ചറിയും:പാറക്കൽ

 വഖഫ് സി പി എം ഇരട്ടത്താപ്പ്  ജനം തിരിച്ചറിയും:പാറക്കൽ



ന്യൂമാഹി: വഖഫ് വിഷയത്തിൽ സി പി എം കാണിക്കുന്ന ഇരട്ട താപ്പ് ജനം തിരിച്ചറിയണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു. കേരളത്തിൽ വഖഫ് നിയമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ച് ശക്തമായ പ്രതിഷേധമുണ്ടായതിന്റെ പേരിൽ  മാത്രം പിൻമാറിയവർ വഖഫ് സംരക്ഷണ ക്കാരായി ചമയുന്നത് തിരിച്ചറിയാതിരിക്കാൻ മാത്രം വിഡ്ഢികളല്ല കേരള ജനത എന്ന് അദ്ദേഹം പറഞ്ഞു. വഖഫ് നിയമങ്ങൾ അട്ടിമറിച്ച് വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള കേന്ദ്ര നീക്കം മതേതര ഭാരതം ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച മുന്നൊരുക്കം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി സി റിസാൽ അദ്ധ്യക്ഷത വഹിച്ചു.

ഹസീം ചെബ്ര മുഖ്യ പ്രഭാഷണം നടത്തി

അഡ്വ: കെ എ ലത്തീഫ്,

സുലൈമാൻ കിഴക്കയിൽ, അസ്ലംപെരിങ്ങാടി,റഷീദ് കരിയാടൻ, കെ കെ റസാഖ് മാസ്റ്റർ, തഫ്‌ലീം മാണിയാട്ട്, പിപി മുഹമ്മദലി,കെപി അബ്ദുൽ ഗഫൂർ, ടികെ അബ്ദുൽ റഹൂഫ്,സഫ് വാൻ മേക്കുന്ന്, തഷ് രീഫ് ഉസ്സൻമൊട്ട, ശഹദിയമധുരിമ. ഫാത്തിമ കുഞ്ഞി തയ്യിൽ, ഹസീന പെരിങ്ങാടി, എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post