ത്രിദിന സഹവാസ പഠന കേമ്പ് (അത്തൻ മിയ ) സംഘടിപ്പിച്ചു.
അഴിയൂർ : സ്കൂൾ-ക്യാമ്പസ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ മനോഭാവത്തിന്റെ കാരണങ്ങളെ വിദഗ്ധസമിതിയുണ്ടാക്കി പഠനവിധേയമാക്കണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് അഴിയൂർ ശാഖ സമിതി ഷംസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അത്തന്മിയ തൃദിന സഹവാസ പഠന ക്യാമ്പ് അഭിപ്രായപ്പെട്ടു. മെയ് 11ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വെച്ച് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.
ലഹരി ഉപയോഗവും സോഷ്യൽ മീഡിയ റീലുകളും സെൻസർ ചെയ്യാത്ത സിനിമകളും ഗെയിം അഡിക്ഷനുമെല്ലാം കുട്ടികളിൽ അക്രമവാസന വളർത്തുന്നതിൽ മുഖ്യപങ്കുകൾ വഹിക്കുന്നുണ്ട്. ജുവനൈൽ കുറ്റകൃത്യങ്ങൾക്കുള്ള നിയമങ്ങളുടെ പ്രായം 18 വയസ്സിൽ നിന്ന് കുറയ്ക്കുന്ന കാര്യവും വിശദമായി പരിശോധിക്കേണ്ടതുണ്ട്. കുട്ടികളുടെ 000, ' '' ' വേലവധിക്കാലത്തെ ക്രിയാത്മകമാക്കാൻ രക്ഷിതാക്കളും അധ്യാപകരും സ്കൂൾ അധികൃതര പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും സംഗമം കൂട്ടിച്ചേർത്തു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. റിയാസ് സ്വലാഹി സ്വാഗതവും അബ്ദുൽ ഫത്താഹ് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, നൗഫൽ അഴിയൂർ, മൊയ്ദു കുഞ്ഞിപ്പള്ളി, സംസാരിച്ചു
അബൂബക്കർ കടവിൽ, റാഷിദ് സ്വലാഹി, ഷംസു മനയിൽ, എന്നിവ ' : ' ർ സംബന്ധിച്ചു്
Post a Comment