o മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തിന് കൊടിയേറി
Latest News


 

മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തിന് കൊടിയേറി

 *മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തിന് കൊടിയേറി* 



മാഹി: പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെഏപ്രിൽ 4  മുതൽ 14 വരെ നടക്കുന്ന വിഷുമഹോത്സവത്തിന്

വെള്ളിയാഴ്ച ഉച്ചയ്ക്ക്

ക്ഷേത്ര കർമ്മി ചിങ്കാളിൻ്റവിട  എൻ. പുരുഷോത്തമൻ്റെ മുഖ്യ കാർമ്മികത്വത്തിൽ  കൊടിയേറി



ഏപ്രിൽ 7 തിങ്കളാഴ്ച സാംസ്കാരിക സമ്മേളനവും, ശേഷം മെഗാ തിരുവാതിര,

ഏപ്രിൽ 8ന് കൊമ്പ്പ്പറ്റ്

ഏപ്രിൽ 9 ന് രാവിലെ 8 മണിക്ക്  കലവറ നിറയ്ക്കൽ ഘോഷയാത്ര (അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ചേരുന്നു) തുടർന്ന് കലവറ നിറയ്ക്കൽ ചടങ്ങ്.

രാത്രി 9 മണിക്ക് ദേശവാസികളായ കുട്ടികളുടെ കലാപരിപാടി "നാട്ടുകേളി " 


2025 ഏപ്രിൽ 10  വ്യാഴാഴ്ച

രാത്രി 9.30   നാടകം


2025 ഏപ്രിൽ 11  വെള്ളിയാഴ്ച

രാത്രി 9 മണിക്ക് 

ഗാനമേള


2025 ഏപ്രിൽ 12  ശനിയാഴ്ച്ച 7.30ന് : പാൽ എഴുന്നള്ളത്ത് 

രാത്രി 12 മണിക്ക് 

കർപ്പൂര താലപ്പൊലി. എഴുന്നള്ളത്ത്


2025 ഏപ്രിൽ 14  തിങ്കളാഴ്ച്ച പുലർച്ച 2 മണിക്ക് വിഷുക്കണി,

കണിപ്പാട്ട് തുടർന്ന്

വിഷുകൈനീട്ടം

വൈകീട്ട് അഴിയൂർ പരദേവത ക്ഷേത്ര ദർശനവും ക്ഷേത്ര ഭണ്ഡാരം സമർപ്പണ കർമ്മവും


ശേഷം നടയടയ്ക്കൽ കർമ്മം


ഉത്സവത്തോടനുന്ധിച്ച് ക്ഷേത്രത്തിൽ കോൽക്കളി, ചെണ്ടമേളം, ദേവീഗാനവും നൃത്തവും ഉണ്ടായിരിക്കും

10-11-12 തീയ്യതികളിൽ ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കും

Post a Comment

Previous Post Next Post