പുത്തൻ മഠത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം 27 ന് തുടങ്ങും
കോപ്പാലം: പുത്തൻ മഠം വയത്തൂരപ്പൻ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം 27, 28, 29 തീയ്യതികളിൽ നടക്കും.27 ന് രാവിലെ 7.30 ന് ദേവിക്ക് പൊങ്കാല സമർപ്പണം. രാത്രി 7 ന് സംഗീത കച്ചേരി, 8 ന് കരോക്കെ ഭക്തിഗാനമേള, 28 ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സർപ്പബലി, ഭഗവതി സേവ, തുടർന്ന് നൃത്ത നൃത്ത്യങ്ങൾ.29 ന് രാവിലെ 7.30 ന് മഹാഗണപതി ഹോമം, മൃത്യുജ്ജയ ഹോമം, ഉദയാസ്തമന പൂജ, വൈകിട്ട് കടമേരി ഉണ്ണികൃഷ്ണ മാരാരും അവതരിപ്പിക്കുന്ന തായമ്പക .തുടർന്ന് തിരുവാതിരക്കളി .പൂജാ കർമ്മങ്ങൾക്ക് തന്ത്രി തെക്കിനിയേടത്ത് തരണനല്ലുർ പത്മനാഭൻ ഉണ്ണി നമ്പൂതിരി കാർമികത്വം വഹിക്കും

Post a Comment