o *കൊന്നപ്പൂങ്കുല* *സമ്മർ ക്യാമ്പ് 2025*
Latest News


 

*കൊന്നപ്പൂങ്കുല* *സമ്മർ ക്യാമ്പ് 2025*

 *കൊന്നപ്പൂങ്കുല*
*സമ്മർ ക്യാമ്പ് 2025*



മാഹി:

മധ്യ വേനലിൽ ആരംഭിച്ച പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്ക് ഉണർവ്വും ഉന്മേഷവും നല്കാൻ പന്തക്കൽ

 പിയെംശ്രീ ഐ. കെ. കുമാരൻ ഹയർ സെക്കണ്ടറി സ്കൂളിൽ 'കൊന്നപ്പൂങ്കുല' ദ്വിദിന സമ്മർ ക്യാമ്പ് സംഘടിപ്പിക്കും.

 

2025 ഏപ്രിൽ 10, 11(വ്യാഴം, വെള്ളി) തിയ്യതികളിലായി സ്കൂളിലെ 6, 7, 8, ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മർ ക്യാമ്പ് റിട്ടയേർഡ് ഹെഡ്മാസ്റ്ററും സിനിമാ പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 


കുട്ടികളുടെ മനസ്സറിയുന്ന പരിചയ സമ്പന്നരായ അധ്യാപകരാണ്  ക്ലാസ്സുകൾ നയിക്കുക.


മോട്ടിവേഷൻ ക്ലാസ്സുകളും കളിമൺ ശില്പശാലയടക്കം ക്രിയേറ്റീവ് ആർട്ട് മേഖയിലുള്ള പരിപാടികളും ഭാഷാകേളിക്കു പ്രാധാന്യമുള്ള "മധുരം മലയാളം' സെഷനും നാടൻ പാട്ടും പുതിയ കാലത്തെ പാട്ടുകളും ഉൾപ്പെടുന്ന 'പാട്ടരങ്ങും' എയ്റോബിക് എക്സൈസും ഉൾപ്പെടെയുള്ള വിവിധ സെഷനകളോടെ 'കൊന്നപ്പൂങ്കുല' സമ്മർ ക്യാമ്പ്   യു.പി. വിഭാഗത്തിലെ കുട്ടികൾക്ക് നവമായ ഒരു ഊർജം പകരാൻ പര്യാപ്തമായ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 


ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും അനുയോജ്യമായ ക്യാമ്പുകൾ വരും ദിവസങ്ങളിൽ ആവിഷ്കരിക്കും.

Post a Comment

Previous Post Next Post