അഴിയൂർ അഞ്ചാംപീടിക എം.എൽ.പി.സ്കൂൾ 100 ൻ്റ നിറവിൽ : ആഘോഷത്തിന്റെ തുടക്കം നാടിന്റെ ഉത്സവമായി
അഴിയൂർ:- 1925 മുതൽ അഴിയൂർ പ്രദേശത്തെ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ അഞ്ചാംപിടിക മാപ്പിള എൽ പി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ തുടക്കം കുറിച്ചു കൊണ്ട് സ്കൂളിൽ സാസ്കാരിക സമ്മേളനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ,പൂർവ്വ വിദ്യാർത്ഥികളുടെ കലാപരികൾ,ജാനു ഏടത്തിയും കേളപ്പേട്ടനും എന്ന ഹാസ്യ പോഗ്രാം,സംഗീത നിശ,പൂർവ്വ അദ്യാപകർക്കും എൺപത് വയസ്സ് കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികൾക്കും ഉള്ള ആദരവ്,ഭക്ഷണം തുടങ്ങിയവയിലൂടെ അഞ്ചാംപീടിക എം എൽ പി സ്കൂൾ 100 ൻ്റ നിറവിൽ നാടിന്റെ ഉത്സവമായി മാറി.ആഘോഷത്തിന്റെ സമാപനം ഡിസംബർ മാസം നടത്തുമെന്ന് .സാംസ്കാരിക സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച സംഘടക സമിതി ചെയർമാൻ ഇ ടി അയ്യൂബ് പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട് അവതരണം സ്റ്റാഫ് സിക്രട്ടറി ബേബി സുസ്നേഹ നടത്തി. സുവനീർ പ്രകാശനം സ്കൂൾ മാനേജർ എ വിജയരാഘവൻ മാസ്റ്റർ നടത്തി.കുട്ടികൾക്കു അനുമോദനം വാർഡ് മെമ്പർ സീനത്ത് ബഷീർ നടത്തി.ആശംസകൾ അർപ്പിച്ചു കൊണ്ട് രാഷ്ട്രീയ സാമൂഹ്യ പൊതുപ്രവർത്തന രാഗത്തുള്ള തോട്ടത്തിൽ ശശിധരൻ,രമ്യ കരോടി, സാലിഹ് ഫൈസി,പി ശ്രീധരൻ,യു എ റഹിം, കെ പി വിജയൻ,ശ്രീധരൻ കൈപ്പാട്ടിൽ,പ്രമോദ് കെ പി,വി പി പ്രകാശൻ, മുബാസ് കല്ലേരി,പ്രതീപ് ചോമ്പാല,സാഹിർ പുനത്തിർ,ജലീൽ സി കെ,റഫീഖ് ആലപ്പറമ്പത്ത്,ഷബാന എ വി,നവാസ് നെല്ലോളി,എസ് ബാസിത്ത് മാസ്റ്റർ, ഇസ്മായിൽ പി പി, ഷുഹൈബ് കൈ താൽ,നിസാർ വി കെ തുടങ്ങിയർ സംസാരിച്ചു.പ്രധാനദ്ധ്യാപിക സാജിദ ടീച്ചർ ടീച്ചർ സ്വാഗതവും ട്രഷറർ യൂസുഫ് കുന്നുമ്മൽ നന്ദിയും പറഞ്ഞു
Post a Comment