o SSF മാഹി മഞ്ചക്കൽ യൂനിറ്റിന്റെ പെരുന്നാൾ കീസ് വിതരണം അഡ്വ: ടി അശോക് കുമാർ നിർവ്വഹിച്ചു
Latest News


 

SSF മാഹി മഞ്ചക്കൽ യൂനിറ്റിന്റെ പെരുന്നാൾ കീസ് വിതരണം അഡ്വ: ടി അശോക് കുമാർ നിർവ്വഹിച്ചു

 *SSF മാഹി മഞ്ചക്കൽ യൂനിറ്റിന്റെ പെരുന്നാൾ കീസ് വിതരണം  അഡ്വ: ടി അശോക് കുമാർ നിർവ്വഹിച്ചു.*



*മാഹി : കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികളുടെ ധാർമിക മുന്നേറ്റത്തിന് കരുത്തു പകരുന്ന പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്ന ഒ ഖാലിദ് അക്കാദമി യാഥാർത്ഥ്യമാക്കാൻ SSF കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പെരുന്നാൾ കീസ് ചലഞ്ചിൽ SSF മഞ്ചക്കൽ യുനിറ്റ് സമാഹരിച്ച കിറ്റുകൾ സ്പോൺസർമാരുടെ സഹകരണത്തോടെ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തു.*


*മാർച്ച് 28 ന് ഉച്ചക്ക്  മൂന്ന് മണിക്ക് (നോമ്പ് 27 ന് )  മഞ്ചക്കൽ പരിസരത്ത് വെച്ച്  SSF മഞ്ചക്കൽ യൂനിറ്റിന്റെ പെരുന്നാൾ കീസ് വിതരണത്തിന്റെ ഉദ്ഘാടനം പൊതുപ്രവർത്തകനും സുപ്രീം കോടതി അഭിബാഷകനുമായ അഡ്വ ടി അശോക് കുമാർ നിർവ്വഹിച്ചു. ഹാരിസ് കിറ്റ് ഏറ്റുവാങ്ങി.*


*നമുക്ക് സന്തോഷമുള്ള സമയത്ത് നമ്മളെപ്പോലെതന്നെ നമുക്ക് ചുറ്റുമുള്ളവരും സന്തോഷിക്കണം എന്ന നിശ്ചയദാർഢ്യത്തോടു കൂടി SSF മഞ്ചക്കൽ യൂനിറ്റ് നടത്തുന്ന മഹത്തായ പ്രവർത്തനത്തെ അഡ്വ: അശോക് കുമാർ അഭിനന്ദിച്ചു.*


*നമ്മുടെ ജീവനും സമ്പത്തും സമൂഹത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിദ്യാർത്ഥികളായിരിക്കേ തന്നെ നമുക്ക് കാണിച്ചു തന്ന SSF മഞ്ചക്കൽ യുനിറ്റിനെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.*


*കണ്ണൂർ ജിലയിൽ ഏറ്റവും കൂടുതൽ കിറ്റ് വിതരണം ചെയ്ത യൂണിറ്റായ മഞ്ചക്കൽ യൂനിറ്റിനെ പരിപാടിയിൽ സംസാരിച്ച സിദീഖ് പാറാൽ അഭിനന്ദിച്ചു. സിദ്ദീഖ് ഫ്രാങ്ക്ളി, നിസാം പറമ്പത്ത്, ഗഫൂർ മണ്ടോളി, താജുദ്ദീൻ പറമ്പത്ത്, നൗഷാദ് മഞ്ചക്കൽ, പി പി റിയാസ് മാഹി ,എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.SSF മഞ്ചക്കൽ യൂനിറ്റ് സിക്രട്ടറി മുഹമ്മദ് ജിയാസ് പുതിയ പുരയിൽ സ്വാഗതവും മുഹമ്മദ് സൈൻ നന്ദിയും പറഞ്ഞു.*

*തുടർന്ന് സമൂഹത്തിൽ അർഹദപ്പെട്ട ഇരുന്നൂറ്റി അമ്പതോളം പേർക്ക് നൽകിയ പെരുന്നാൾ വിതരണത്തിന് മുഹമ്മദ് ജാസിഫ്, മുഹമ്മദ് ചെക്കോ, സൈയിദ്, എന്നിവർ നേതൃത്വം നൽകി.*

Post a Comment

Previous Post Next Post