o ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു*
Latest News


 

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു*

*ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു*




മാഹി : മാഹി ബസലിക്ക സാമൂഹ്യ സമിതിയുടെ നേതൃത്വത്തിൽ "ലഹരിയോട്  നോ പറയുന്ന നിങ്ങളാണ് ഹീറോ " എന്ന സന്ദേശമുയർത്തി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
മാഹി ബസലിക്ക പരിസരത്ത് നിന്നും ആരംഭിച്ച റാലി മാഹി ബസലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരേക്കാട്ടിൽ ഫ്ളാഗ് ഓഫ് ചെയ്തു
തുടർന്ന് മാഹി മുൻസിപ്പൽ മൈതാനം ചുറ്റി ബസലിക്ക പരിസരത്ത് സമാപിച്ച ശേഷം നടന്ന യോഗത്തിൽ മാഹി പോലീസ് സബ് ഇൻസ്പെക്ടർ കെ സി അജയകുമാർ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. ഫാ.റെസ്റ്റിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
സാമൂഹ്യ സമിതി സെക്രട്ടറി ഡയാന ടീച്ചർ നന്ദി പറഞ്ഞു
മാഹി ബസലിക്ക ഇടവക സമൂഹ്യ സമിതിയംഗങ്ങൾ നേതൃത്വം നല്കി







Post a Comment

Previous Post Next Post