*അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു*
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹിയും, ന്യൂ മാഹി വിശ്വകർമ്മ സംഘം വനിതാ വിഭാഗവും സംയുക്തമായി വനിതാ ദിനം ആഘോഷിച്ചു.
മാഹി നടപ്പാതയിൽ വനിതാ വിഭാഗം പ്രസിഡന്റ് സുനില സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രശസ്ത സാമൂഹിക പ്രവർത്തക രതി പി കെ ഉദ്ഘാടനം ചെയ്ത്.
സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് മാഹി പോലീസ് സബ് ഇൻസ്പെക്ടർ ബീന പാറമ്മൽ ക്ലാസ്സെടുക്കുകയും, മിഷൻ ശക്തി കോർഡിനേറ്റർമാരായ ബൈനി പവിത്രൻ, ദൃശ്യ കെ എം എന്നിവർ വനിതകൾക്കുള്ള സർക്കാർ ആനുകൂല്യങ്ങളെ കുറിച്ചും വിശദീകരിച്ചു.
അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹിയുടെ വൈസ് പ്രസിഡന്റ് പ്രീത ജനാർദ്ദനൻ സ്വാഗതവും, വനിതാ വിഭാഗം സെക്രട്ടറി പ്രീത രവീന്ദ്രൻ നന്ദിയും അറിയിച്ചു. പിങ്ക് പോലീസ് ഓഫീസറായ സൂര്യാ പ്രജിത്ത്, വനിതാ കോർഡിനേറ്റർ രമ്യാ സജീഷ് എന്നിവർ സംസാരിച്ച്.
ചടങ്ങിൽ സ്നേഹ സദനത്തിലെ കരുതലിന്റേയും കനിവിന്റേയും കൈത്താങ്ങായി പ്രവർത്തിക്കുന്ന ദിവ്യ രാജീവ്, സോണിമ സജേഷ്, ഗീത എ ട്ടി എന്നിവരെ ആദരിക്കുകയും, വിശ്വകർമ്മജരായ സുധർമ്മ, പ്രസന്ന, സുഷമ, ഉഷ എന്നവരുടെ ചെണ്ട അരങ്ങേറ്റവും അവർക്കുള്ള ആദരവും നടന്നു.
Post a Comment