*കടത്തനാട്ടങ്കം സംഘാടക സമിതി ഓഫീസ് തുറന്നു .*
അഴിയൂർ*: ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനി സ്റ്റേഡിയത്തിൽ മെയ് മൂന്ന് മുതൽ പതിനൊന്ന് വരെ നടത്തുന്ന കടത്തനാട്ടങ്കത്തിൻറെ ഭാഗമായി സംഘാടകസമിതി ഓഫീസ് ചോമ്പാൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രവർത്തനനം തുടങ്ങി.സംസ്ഥാന സാംസ്കാരിക, വിനോദസഞ്ചര വകുപ്പുക്കൾ ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി കേരള ഫോക്‌ലോർ അക്കാദമി കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണിത് സംഘടിപ്പിക്കുന്നത്. അന്യം നിന്നു പോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിർത്തുകയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിവിധ കലാപരിപാടികളും നാടൻ കലകളും അരങ്ങേറും. ഗവൺമെന്റിനെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തന ങ്ങൾ വിശദീകരിക്കുന്ന സ്റ്റാളുകളും പുസ്തകോത്സവം , ഭക്ഷ്യമേള, കാർഷിക മേള തുടങ്ങിയവയും മേളയുടെ ഭാഗമാകും. സംഘാടകസമിതി ഓഫീസ് പ്രശസ്ത ഗായകനും പ്രഭാഷകനുമായ വി.ടി മുരളി ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് കലാകാരൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി കെ സന്തോഷ് കുമാർ,മുഹമ്മദ് ഗുരുക്കൾ, പി ശ്രീധരൻ, പി പി രാജൻ, പ്രദീപ് ചോമ്പാല, ബാബു പറമ്പതത്, ജനറൽ കൺവീനർ, കെ എം സത്യൻ , ഫെസ്റ്റിവൽ കോർഡിനേറ്റർ വി മധുസൂദനൻ, കെ.പി സൗമ്യ , ശ്യാമള കൃഷ്ണാർപ്പിതം , ദീപു രാജു തുടങ്ങിയവർ സംസാരിച്ചു.
Post a Comment