o നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി അണിയാരം സ്വദേശിയെ അറസ്റ്റ് ചെയ്തു
Latest News


 

നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി അണിയാരം സ്വദേശിയെ അറസ്റ്റ് ചെയ്തു

 *നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി അണിയാരം സ്വദേശിയെ അറസ്റ്റ് ചെയ്തു*.  



മാഹി : നിരോധിത പുകയില ഉൽപന്നങ്ങളുമായി അണിയാരം സ്വദേശി നൗഷാദിനെ മാഹി സർക്കിൾ ഇൻസ്പെക്ടറുടെ ആർ ഷൺമുഖത്തിൻ്റെ  നേതൃത്വത്തിലുള്ള പന്തക്കൽ എസ് ഐ വി പി സുരേഷ് ബാബും ക്രൈം സ്വകാഡ്  അംഗംങ്ങളായ എസ് ഐമാരായ കിഷോർ കുമാർ , മഹേഷ് വി ,എ എസ് ഐ ശ്രീജേഷ് സി വി , ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ തുടങ്ങിയവർ  പ്രതിയെ പന്തക്കൽ കോപ്പാലം ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തു . മാഹി പോലീസ് സുപ്രണ്ട് ജി ശരണവണൻ്റെ പ്രത്യേകമുള്ള നിർദ്ദേ പ്രകാരം നടത്തി വരുന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് പ്രതിയായ നൗഷാദ് കെ (35) S% അബ്ദുല്ല കെ ,  "കാരയിൽ", പുല്ലൂക്കര , അണിയാരം അറസ്റ്റിലായത്. പ്രത്യേകം കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് KL 57 A 4663 എന്ന  നമ്പറിലുള്ള കാറിൽ ഡിക്കിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് .ടിയാനിൽ നിന്നും ഹാൻസ് 153 ബണ്ടിൽ, കൂൾ ലിപ് 51 ബണ്ടിൽ , പുതിയ പായ്ക്ക് അധിക ഫ്രഷ്‌നെസ് 16 ബണ്ടിൽ,വിമൽ പാൻ മസാല 08 ബണ്ടിൽ,  V-1 ടുബാക്കോ 08 ബണ്ടിൽ   നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് ഇയാളിൽ നിന്നും കണ്ട് എടുത്തു. നിരോധിത  പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുടെ പേരിൽ തക്ക നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post