തിറ നിശ്ചയിച്ചു
പള്ളൂർ ചിരുകണ്ടോത്ത് തറവാട് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിൻ്റെ മുന്നോടിയായി കോമരത്താനും, കോലധാരികളും
തറവാട്ട് കാരണവരായ പി.സി. ഹരിദാസൻ നമ്പ്യാറിൽ നിന്നും തെയ്യത്തിൻ്റെ അടയാളം സ്വീകരിച്ച് തിറ നിശ്ചയിച്ചു.
2025 ഏപ്രിൽ 3, 4, 5 തീയതിളിലാണ് ഇത്തവണത്തെ കളിയാട്ടം.
പരമ്പരാഗത ചടങ്ങുകളോടെ
ഏപ്രിൽ 3 ന് രാവിലെ നടതുറക്കൽ ഗണപതിഹോമം, കൊടുക്ക എന്നിവയ്ക്ക് ശേഷം വൈകുന്നേരം ദീപാരാധന തുടർന്ന് കാവിൽ കയറൽ, വൈറ്റില കൈനീട്ടം, കാവ് ഉണർത്തൽ തുടർന്ന് വിവിധ തെയ്യങ്ങളുടെ നട്ടത്തിറയുമുണ്ടാകും.
എപ്രിൽ 4 ന് വൈകുന്നേരം ദീപാരാധന, വെള്ളാട്ടം, താലപ്പൊലി വരവ് , ശ്രീപോർക്കലി ഭഗവതിയുടെ കുളിച്ചെഴുന്നെള്ളത്ത്, കലശം വരവും തുടർന്ന് വെള്ളാട്ടവും.
ഏപ്രിൽ 5 ന് പുലർച്ചെ മുതൽ വിവിധ തെയ്യങ്ങളുടെ തിറയാട്ടവും ഉച്ചയ്ക്ക് പ്രസാദ ഊട്ട് തുടർന്ന് ഗുരുസിയുമുണ്ടാകും.
വടക്കേ മലബാറിൽ ഇന്നും തറവാട് സമ്പ്രദായത്തിൽ തെയ്യം കെട്ടിയാടുന്ന ചുരുക്കം ചില കാവുകളിൽ ഒന്നാണ് നാനൂറ് വർഷം പഴക്കമുള്ള പ്രസിദ്ധമായ പള്ളൂരിലെ ചിരുകണ്ടോത്ത് തറവാട്.
അഞ്ച് താവഴികളിലായി സ്വദേശത്തും വിദേശത്തുമുള്ള കുടുംബാംഗങ്ങളാണ് ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകുക. വിവിധ ദേശങ്ങളിൽ നിന്ന് നിരവധി ഭക്തരും പ്രധാന ഉത്സവ ദിവസങ്ങളിൽ ഇവിടെ എത്തിച്ചേരാറുണ്ട്.

Post a Comment