ഉപയോഗ്യ ശൂന്യമായ കുളം കൊതുക് വളർത്തൽ കേന്ദ്രമാവുന്നു.
മാഹി : മഞ്ചക്കൽ വാട്ടർ സ്പോർട്സ് കോംപ്ലക്സിലെ ഉപയോഗ്യ ശൂന്യമായ കുളം കൊതുക് വളർത്തൽ കേന്ദ്രമാവുന്നു. മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന കഫേയുടെ ഭാഗമായി ഉണ്ടായിരുന്ന ഈ ആമ്പൽ കുളം നോക്കാൻ ആളില്ലാത്ത തുടർന്നാണ് ഇങ്ങനെ ആയത്. ഇപ്പോൾ മാലിന്യങ്ങളും പ്ലാസ്റ്റിക്കും നിറഞ്ഞ ഇവിടെ കൊതുക് മുട്ടയിട്ട് പെരുകുന്നിടമായി. കൊതുക് ജന്യ രോഗങ്ങൾക്കെതിരെ നോട്ടീസ് അടിച്ചു വിതരണം ചെയ്യുന്ന പൊതുജന ആരോഗ്യ വകുപ്പും മുനിസിപ്പാലിറ്റിയും ഇത് കാണാത്തത് എന്താണ് എന്നാണ് നാട്ടുകാരുടെ ചോദ്യം.
Post a Comment