o പരിമഠത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു
Latest News


 

പരിമഠത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

 പരിമഠത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു



ന്യൂമാഹി: ദേശീയ പാതയിൽ പരിമഠത്ത് റോഡരികിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. ഒരാഴ്ചയിലേറെയായി വെള്ളം റോഡിലൂടെ ഒഴുകിപ്പോകുകയാണ്. റോഡരികിൽ കുഴിയെടുത്ത് അധികൃതർ അറ്റകുറ്റപ്പണി നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.റോഡിലെ താർ ചെയ്ത ഭാഗം പൊട്ടിച്ച് വേണം പൈപ്പ് അറ്റകുറ്റപ്പണി നടത്താൻ. എന്നാൽ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഇതിനുള്ള അനുമതി നല്കിയിട്ടില്ല. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി ജലം പാഴാവുന്നത് തടയണമെന്ന് പരിസരത്തെ വ്യാപാരികൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post