എസ്ഡിപിഐ ക്കെതിരെ നടക്കുന്ന നുണപ്രചരണങ്ങൾ പഞ്ചായത്ത് ഇലക്ഷൻ മുൻപിൽ കണ്ടുള്ള രാഷ്ട്രീയ നാടകം ; അഴിയൂരിൽ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു
അഴിയൂർ :യുഡിഎഫ് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ എസ്ഡിപിഐ ക്കെതിരെ നടക്കുന്ന നുണപ്രചരണങ്ങൾ പഞ്ചായത്ത് ഇലക്ഷൻ മുൻപിൽ കണ്ടുള്ള രാഷ്ട്രീയ നാടക മാണെന്നും അഴിയൂരിലെ എസ്ഡിപിഐയുടെ ജനസ്വീകാര്യത നുണപ്രചരണങ്ങൾ കൊണ്ട് തകരില്ലെന്നും എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല പറഞ്ഞു.
അഴിയൂർ പഞ്ചായത്ത് വനിതാ സ്റ്റാഫിനെ കയ്യേറ്റം ചെയ്ത ബിജെപി എൻജിഒ സംഘ് നേതാവിനെ സംരക്ഷിക്കാനുള്ള മുസ്ലിം ലീഗ്,കോൺഗ്രസ്,ആർ എംപി മുന്നണികളുടെ നീക്കത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് നേതൃത്വത്തിൽ പാർട്ടിക്കെതിരെ നടത്തുന്ന നുണ പ്രചരണങ്ങൾക്കെതിരെ എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഞങ്ങൾക്കും പറയാനുണ്ട് "എന്ന തലക്കെട്ടിൽ അഴിയൂർ ചുങ്കത്ത് വെച്ച് നടന്ന വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിയൂരിൽ എസ്ഡിപിഐ ജനങ്ങളുടെ അംഗീകാരത്തിന് അർഹരായിട്ടുണ്ടെന്നും അതിൽ വിളറിപൂണ്ട ബിജെപി,മുസ്ലിം ലീഗ്,യുഡിഎഫ്,ആർഎംപി സഖ്യം എസ്ഡിപിഐ ക്കെതിരെ കള്ള പ്രചരണങ്ങൾ നടത്തുകയാണെന്നും പൊതുജനം ഇത് തള്ളിക്കളയുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പളളി അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ പഞ്ചായത്തിൽ നടന്ന നാടകീയ രംഗങ്ങളുടെ സത്യാവസ്ഥ പതിനാറാം വാർഡ് മെമ്പർ സാലിം പുനത്തിൽ വിശദീകരിച്ചു.
നിയോജക മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റാജിഷ സജീർ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സബാദ് വിപി,നസീർ കൂടാളി,സൈനുദ്ദീൻ എകെ,സനീർ കുഞ്ഞിപ്പള്ളി എന്നിവർ നേതൃത്വം കൊടുത്തു പഞ്ചായത്ത് സെക്രട്ടറി മനാഫ് എം സ്വാഗതവും, പഞ്ചായത്ത് ജോ സെക്രട്ടറി സമ്രം എബി നന്ദിയും പറഞ്ഞു.

Post a Comment