*അവറോത്ത് സ്കൂൾ സംരക്ഷിക്കണം: ജെ.എഫ്ആർ.എ*
മാഹി: അവറോത്ത് ഗവ. മിഡിൽ സ്കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് ജോ: റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്കൂളിനു മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. അവറോത്ത് സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിക്ഷേധ സദസ്സ്
ജെ.എഫ്.ആർ.എ രക്ഷാധികാരി
പി.വി.ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. ജെ.എഫ്.ആർ.എ പ്രസിഡണ്ട് എം.പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.
പ്രൊട്ടക്ഷൻ കമ്മിറ്റി ചെയർമാൻ കെ.വി.ഹരീന്ദ്രൻ, പി.ടി എ പ്രസിഡണ്ട് ടി.രാമചന്ദ്രൻ,
ജോ:പി.ടി.എ പ്രസിഡണ്ട് സന്ദീപ് കെ.വി, സി.കെ.പദ്മനാഭൻ മാസ്റ്റർ, എം.അശോകൻ മാസ്റ്റർ, കെ.ശ്യാം സുന്ദർ മാസ്റ്റർ,
എം.ശ്രീജയൻ, പി.ടി.ദേവരാജൻ, പത്മനാഭൻ പത്മാലയം, അനുപമ സഹദേവൻ, റീന അനിൽ, ഷൈനി ചിത്രൻ, സുജിത്ത് കുമാർ.കെ സംസാരിച്ചു.

Post a Comment