*സമരം ചെയ്യുന്ന മെമ്പർമാർക്ക് എസ്ഡിപിഐ ഐക്യദാർഢ്യം സംഘടിപ്പിച്ചു*
അഴിയൂർ:
അഴിയൂർ പഞ്ചായത്ത് ഓഫീസിൽ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തുകയും വനിതാ ജീവനക്കാരിയെ ടെലഫോൺ കേബിൾ കൊണ്ട് മർദ്ദിക്കുകയും ചെയ്ത NGO സംഘ് നേതാവിനെ സംരക്ഷിക്കുന്ന യുഡിഎഫ് ബിജെപി കൂട്ടുകെട്ടിനെതിരെയും ധിക്കാരപരമായ സിക്രട്ടറിയുടെ നിലപാടിനെതിരെയും പഞ്ചായത്തിൽ മെമ്പർമാർ നടത്തുന്ന ഉപരോധത്തിന് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അഴിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഐക്യദാർഢ്യം അറിയിച്ചു.
മെമ്പർമാർക്ക് നൽകിയ വാക്ക് പാലിക്കാതെയും ചാർജ് കൈമാറാതെയും പഞ്ചായത്ത് സെക്രട്ടറി ഒളിച്ചു കളിക്കുന്നതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയെ വാർഡ് മെമ്പർമാർ ഉപരോധിക്കുന്നത്.
മെമ്പർമാർക്ക് നൽകിയ വാക്ക് ഉടൻ പാലിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്തിന്റെ നെറികേടിനെതിരെ ശക്തമായ ജനകീയ സമരങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
എസ്ഡിപിഐ വടകര നിയോജക മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പള്ളി,പഞ്ചായത്ത് ജോ സെക്രട്ടറി സമ്രം എബി എന്നിവർ സംസാരിച്ചു.പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നസീർ കൂടാളി,സനീർ കുഞ്ഞിപ്പള്ളി,സനൂജ് പി,അഫ്താബ് കോറോത്ത് റോഡ്,സിയാദ് എരിക്കിൽ, ഇച്ചു ബാബരി,നബീൽ അഴിയൂർ എന്നിവർ നേതൃത്വം കൊടുത്തു.

Post a Comment